വരകളുള്ള ലൈനിൽ പ്രിന്റ് ചെയ്യാൻ... MS Word
വരകളുള്ള ലൈനിൽ പ്രിന്റ് ചെയ്യാൻ...
ആദ്യമായി ടൈപ്പ് ചെയ്ത വേർഡ് ഫയലിൽ ടെക്സ്റ്റ് സെലെക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന മെനു കാണിക്കും, അതിൽ പാരഗ്രാഫ് സെലെക്റ്റ് ക്ലിക്ക് ചെയ്യുക.
2.
രണ്ടാമതായി താഴെ ചിത്രത്തിൽ കാണിച്ച പോലെയുള്ള മെനുവിൽ നിന്നും, ആരോ മാർക്ക് കാണിച്ചിരിക്കുന്ന പോയിന്റ് 12 എന്നത്, 12.5, 13, 13.5, 14 അങ്ങനെ മാറ്റി നോക്കുക. കൂടുതൽ നല്ല രീതി നമ്മുടെ ടെക്സ്റ്റ് ഓരോ അഞ്ചു വരികളും വേറെ വേറെ പാരഗ്രാഫ് ആക്കി (ടെസ്റ്റ് ചെയ്യാൻ മാത്രം) ഓരോ പാരഗ്രാഫ്ഉം പ്രത്യേകം സെലെക്റ്റ് ചെയ്ത ഇങ്ങനെ ആദ്യത്തേത് 12 എങ്കിൽ അടുത്ത പാരഗ്രാഫ് 12.5 അടുത്താത് 13 അങ്ങനെ പ്രത്യേകം പ്രത്യേകം ആയി സെറ്റ് ചെയ്ത ഒരു പേജ് പ്രിന്റ് എടുത്തു നോക്കുക. ഏതു പോയിന്റ് ആണോ നമ്മുടെ വരയുള്ള പേജിന്റെ വരയുടെ കൃത്യമായി വരുന്നത് അത് നോട്ട് ചെയ്ത വെക്കുക. പിന്നീട് നമ്മുടെ ശരിക്കും പ്രിന്റ് ചെയ്യാനുള്ള വേർഡ് ഫയലിൽ അതെ പോലെ സെറ്റിംഗ്സ് ആക്കി പ്രിന്റ് എടുക്കാം.
ഏതു ഫോണ്ട് ആണോ ഉദ്ദേശിക്കുന്നത്, ആ ഫോണ്ടിൽ തന്നെ ട്രയൽ ചെയ്യണം. സൈസ് പോലും മാറുന്നതിനു അടിസ്ഥാനം ആയി ലൈൻ മാറാൻ സാധ്യതയുണ്ട്. ഹെഡിങ് വലിയ ഫോണ്ട് ആണെങ്കിൽ ചിലപ്പോൾ നമ്മുടെ വരിയിൽ തികയാതെയും വരാം.
പ്രീ പ്രിന്റഡ് ഫോമിൽ ലെറ്ററുകളും പ്രിന്റ് ചെയ്യുന്നതിനേക്കാൾ ബ്ലാങ്ക് പേപ്പറിൽ പ്രിന്റ് ചെയ്യുന്നതാണ് നല്ലത്.
3.
ലൈൻ പ്രിന്റിൽ വേണം നിന്നുള്ളവർക്ക് താഴെ കാണുന്ന രീതിയിൽ ലൈൻ അടക്കം പ്രിന്റ് ചെയ്യാനും സാധിക്കും
Sample of Line Print
Comments
Post a Comment
Thank you for commenting here.