വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ

 

വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ

  • പത്തോ അധിലധികമോ ആള്‍ക്കാര്‍ ചേര്‍ന്ന് ഒരു സംഘം രൂപീകരിക്കുന്നത് ആലോചിക്കുന്നതിനായി പ്രഥമ യോഗം ചേരണം 
  • ഈ പത്തു പേരും വിത്യസ്ത കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരിക്കണം. അതിലധികം വരുന്നവര്‍ ഒരു കുടുംബത്തില്‍ നിന്നാകുന്നതില്‍ വിരോധമില്ല. 
  • ഒരു പത്തു പേര്‍ അടങ്ങിയ പ്രമോട്ടിംഗ് കമ്മിറ്റി തിരഞ്ഞെടുക്കണം 
  • അതില്‍ ഒരാളെ ചീഫ് പ്രമോട്ടര്‍ ആയി തിരഞ്ഞെടുക്കണം 
  • നിർദിഷ്‌ട സംഘത്തിന്റെ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും വേണ്ടിടത് ഒപ്പ് വെക്കുന്നതിലും ചീഫ് പ്രൊമോട്ടറെയും പ്രോമോറ്റിംഗ് കമ്മറ്റിയേയും ചുമതല പെടുത്തുന്നതായി മിനുട്സ് ചെയ്യണം
  • യോഗത്തില്‍ മിനുട്സ് എഴുതണം. യോഗം നടക്കുന്ന സ്ഥലം, സമയം എന്നിവ മിനിട്സില്‍ ആദ്യമേ രേഖപ്പെടുത്തണം, യോഗത്തില്‍ പങ്കെടുത്തവര്‍ പേരെഴുതി ഒപ്പിടണം

യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുക്കണം

 

  • ഷെയര്‍ പിരിക്കുന്നതിനുള്ള അനുമതിക്കും രജിസ്ട്രേഷന് വേണ്ടി രജിസ്ട്രാരോട് അപേക്ഷിക്കുന്നതിനും തീരുമാനം എടുക്കുക 
  • അഡ്മിഷന്‍ ഫീസ്‌ 100 രൂപയും, ഷെയര്‍ തുക 500 ഉം ആയി നിശചിച്ചു കൊണ്ടുള്ള ഒരു തീരുമാനം (ഷെയര്‍ തുക എത്രയും ആകാം. നല്ലത് 500 അല്ലെങ്കില്‍ 100 ആയാലും മതി) 
  • അഡ്മിഷന്‍ തുകക്ക് ഇന്‍സ്റ്റാള്‍മെന്റ് പാടില്ല, അതെ സമയം ഷെയര്‍ തുക ഒന്നിച്ച അടക്കാന്‍ ആകാത്തവര്‍ക്ക് 3 ഘടുക്കള്‍ ആയി അടക്കുന്നതിനു തീരുമാനം എടുക്കുക 
  • ജില്ലാ സഹകരണ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ (ശാഖയുടെ പേര് എഴുതണം) ഈ തുക നിക്ഷേപിക്കുന്നതിനുള്ള തീരുമാനം എടുക്കുക. 
  • അഡ്മിഷന്‍ ഫീസില്‍ നിന്നും സംഘം രജിസ്ട്രേഷന് വേണ്ടുന്ന ചിലവുകള്‍ക്ക് പെയ്മെന്റ് നടത്തുന്നതിനു അംഗീകരിച്ചു കൊണ്ട് തീരുമാനം എടുക്കുക 
  • ഷെയര്‍ പിരിക്കാനുള്ള രജിസ്ട്രാരുടെ അനുമതി കത്ത് കിട്ടിയാലുടന്‍ ______ രൂപ സംഘം രജിസ്ട്രേഷന്‍ ഫീസ്‌ ട്രഷറിയില്‍ അടക്കുന്നതിനു തീരുമാനം എടുക്കുക.

 

ശേഷം

 

ഞങ്ങള്‍ ഇത്ര പേര്‍ ചേര്‍ന്ന്, ഇന്ന സ്ഥലത്ത്, ഇന്ന സമയത്ത് "പേര്" ഇന്ന പേരില്‍ ഒരു വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനു വേണ്ടി യോഗം ചേര്‍ന്ന് തീരുമാനം എടുത്തിട്ടുണ്ട് എന്നും, ആയതിന്‍ പ്രകാരം ഷെയര്‍ പിരിക്കുന്നതിനും, ചീഫ് പ്രമോട്ടരുടെ പേരില്‍ സഹകരണ ബാങ്കിന്റെ ഇന്ന ശാഖയില്‍ സസ്പെന്‍സ് അക്കൌണ്ട് തുടങ്ങി അതില്‍ ഷെയര്‍ തുക നിക്ഷേപിക്കുന്നതിനും അനുമതി കത്ത് നല്‍കണം എന്നും ജനറല്‍ മാനേജരായ രാജിസ്ട്രരോദ് ചീഫ് പ്രമോട്ടര്‍ അപേക്ഷിക്കുക. കത്തിന്റെ കൂടെ സംഘം ആദ്യ തീരുമാനന്ത്തിന്റെ പകര്‍പ്പ് ചീഫ് പ്രമോട്ടര്‍ അറ്റസ്റ്റ് ചെയ്തു കൂടെ വെക്കണം.

 

അനുമതി കത്ത് കിട്ടിയ ശേഷം

 

  • ഷെയര്‍ തുക ബാങ്കില്‍ അടക്കുക. പത്തു പേര്‍ എങ്കിലും മുഴുവന്‍ ഷെയര്‍ തുക അടക്കണം
  • 830 രൂപ രജിസ്‌ട്രേഷൻ ഫീസ് 0851-00-800-94 Registration fee for Coop Societies  എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ അടച്ചു ചലാൻ വെക്കുക 

ശേഷം

 

  • ബൈലോ 4 സെറ്റ് (അവസാന പേജില്‍ മുഴുവന്‍ പ്രമോട്ടര്‍മാരും പേരും വിലാസവും എഴുതി ഒപ്പിടണം)
  • പ്രോജക്റ്റ് റിപ്പോര്‍ത്റ്റ് 2 സെറ്റ്
  • നിശ്ചിത പ്രഫോര്‍മയിലുള്ള അപേക്ഷ
  • ബൈലോയുടെ അവസാന ഭാഗത്ത് മുഴുവന്‍ പ്രമോട്ടര്‍മാരും പേരെഴുതി ഒപ്പിടണം
  • ഷെയര്‍ തുക അടച്ചവരുടെ വിവരങ്ങള്‍ അതിനായുള്ള ഷീറ്റില്‍ അവരുടെ പിതാവിന്റെ പേര്, ജോലി എത്ര ഷെയര്‍ ആണ് എടുത്തത് എന്നിവ അടക്കം എഴുതണം.
  • 830 രൂപ അടച്ച ചലാന്‍
  • ബാങ്കില്‍ ഷെയര്‍ തുക അടച്ചതിനുള്ള രസീറ്റ്‌

എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിനായി ജനറല്‍ മാനേജര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക

 

 സംഘം രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിനുള്ള അവസാന ചെക്ക് ലിസ്റ്റ്

  • ഫോറം 1-ലുള്ള അപേക്ഷ (2 സെറ്റ്) മാതൃക
  • ഷെയര്‍ തുക അടച്ചവരുടെ പേരും, പിതാവിന്റെ പേരും മറ്റു വിവരങ്ങളും, എത്ര എണ്ണം ഷെയര്‍ എടുത്തു എന്നതും കാണിക്കുന്ന സ്റ്റേറ്റ്മെന്റ്
  • ആദ്യ യോഗ മിനുട്ട്സ് (2 സെറ്റ്)
  • പ്രഥമ യോഗം അംഗീകരിച്ച കരട് ബൈലോ (4 സെറ്റ്)
  • പദ്ധതി റിപ്പോർട്ട (2 സെറ്റ്)
  • സംഘം രജിസ്ട്രേഷന് വേണ്ടി 830/- രൂപ അടക്കിയ ചലാൻ (അസ്സലും, ഒരു പകർപ്പും)
  • ഓഹരി തുക ജില്ലാ സഹകരണ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിൽ അടച്ചതിനുള്ള റെസീറ്റ് (തുടങ്ങിയത് സസ്പെന്‍സ് അക്കൌണ്ട് ആണെങ്കില്‍) സാധാ സേവിംഗ് അക്കൌണ്ട് ആണെങ്കില്‍ പാസ്ബൂകിന്റെ ഡെപ്പോസിറ്റ് കാണിക്കുന്ന ഭാഗത്തിന്റെ പകര്‍പ്പ്

 ===============================================================

വ്യവസായ സംഘങ്ങൾക്ക് ഫീസ് എത്രയാണ് എന്നതിൽ വിത്യസ്തസർക്കുലറുകൾ ഉള്ളതിനാൽ അത് ഔദ്യോഗികമായി പരിശോധിച്ച് ഉറപ്പ് വരുത്തുക 


 

 

 

 

Prepared by: sirajsap@gmail.com

Comments

Popular posts from this blog

മാർക്കറ്റിംഗ് ഇൻസെന്റീവിനുള്ള അർഹത

Handloom Weavers Co-operative Societies | Govt Rebate Application