കൈത്തറി റിബേറ്റ് വിൽപ്പനക്കുള്ള റിബേറ്റ് തുകക്ക് അപേക്ഷിക്കുമ്പോൾ
താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചു വേണം കൈത്തറി റിബേറ്റ് വിലപ്പനക്കുള്ള റിബേറ്റ് തുക ലഭിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുന്നത്. റിബേറ്റ് കാലയളവ് കഴിഞ്ഞു രണ്ടു മാസത്തിനകം സംഘങ്ങൾ ബന്ധപ്പെട്ട ഇൻസ്പെക്റ്റർക്ക് അപേക്ഷ സമർപ്പിക്കുകയും, ശേഷം ഒരു മാസത്തിനകം ഇൻസ്പെക്റ്റർ ആയതു ജനറൽ മാനേജർക്ക് സമർപ്പിക്കുകയും വേണം. അതിനു ശേഷം 30 ദിവസത്തിനുള്ളിൽ ജനറൽ മാനേജർ ആയത് ഡയറക്റ്റർക്ക് അയക്കേണ്ടതുണ്ട്. 120 ദിവസം കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകൾ ഡയറക്റ്റർ സ്വീകരിക്കുന്നതല്ല. ആയതിനാൽ അത്തരം അപേക്ഷകൾ സമർപ്പിക്കാൻ കൈത്തറി ഡയറക്റ്ററുടെ മുൻകൂർ അനുമതി സംഘങ്ങൾ വാങ്ങിയിരിക്കണം.
Comments
Post a Comment
Thank you for commenting here.