1, Earned Leave അഥവാ ആർജ്ജിത അവധി: സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ഈ അവധി ലഭിക്കുന്നു. (വെക്കേഷൻ ഉള്ള ജീവനക്കാർക്ക് EL ഇല്ല. എന്നാൽ വെക്കേഷനിൽ ഡ്യൂട്ടി ചെയ്താൽ EL ന് അർഹതയുണ്ട്.) രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാകുമ്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. എപ്പോൾ വേണമെങ്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി EL 180 ആണ്. സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളേ പാടുള്ളൂ. എന്നാൽ റിട്ടയർമെന്റിന് മുന്നോടിയായി എടുക്കുമ്പോൾ പരാമാവധി 300 ലീവ് വരെ ആകാം. ( Earned Leave, Half Pay Leave, Commuted Leave എന്നിവ തുടങ്ങുന്നതിനു തൊട്ടുമുൻപോ ലീവ് കഴിഞ്ഞതിനു ശേഷം ഉടനേയോ പൊതു അവധി ദിനങ്ങളോ ഞായറാഴ്ചകളോ വന...