അംശാദാന മിതവ്യയ പദ്ധതി | Contributory Thrift Fund CTF

എന്താണ് പദ്ധതി?


വരിക്കാരന്‍റെ വേതനത്തില്‍ നിന്നും ഓരോ മാസവും 8% തുക ഈ ഫിലേക്ക് ഈടാക്കുകയും അത്രയും തന്നെ തുക സര്‍ക്കാര്‍ വിഹിതമായി നിക്ഷേപിക്കുകയും ചെയ്യുന്നു. സംഘത്തിന്‍റെ പേരില്‍ CTF-നായി പ്രത്യേകം ആരംഭിച്ചിട്ടുള്ള സേവിംഗ്സ് അക്കൗിലാണ് ഈ തുക നിക്ഷേപിക്കുന്നത്. വരിക്കാരുടെ വിഹിതം ഓരോ മാസവും അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം സംഘം ഓരോ മൂന്നു മാസത്തെയും സര്‍ക്കാര്‍ വിഹിതത്തിനുള്ള അപേക്ഷ അതിനടുത്ത മാസം 15-നു മുമ്പായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതും, ജനറല്‍ മാനേജര്‍ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ വിഹിതം അനുവദിക്കുന്നതുമാണ്. ഈതിലുള്ള നിക്ഷേപത്തിന് കാലാ കാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലോ, ബാങ്ക് / പോസ്റ്റ് ഓഫീസ് നിരക്കിലോ പലിശ നല്‍കുന്നതാണ്. വരിക്കാരന്‍റെയോ, കുടുംബാംഗങ്ങളുടെയോ, ചികിത്സ/വിവാഹം/പ്രസവം/മരണാനന്തര ചിലവുകള്‍/മതപരമായ ചടങ്ങുകള്‍/വീട് പണിയുക/ വീട് പുതുക്കി പണിയുക/ വീടോ സ്ഥലമോ വാങ്ങുക (സ്ഥലം വരിക്കാരന്‍റെ സ്വന്തം പേരില്‍ ആയിരിക്കണം) മക്കളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക്പരമാവധി 75% വരെ തുക താല്ക്കാലിക മുൻകൂറായി അനുവദിക്കാവുന്നതാണ്.

താല്‍ക്കാലിക മുൻ‌കൂർ തുക വരിക്കാരന്റെ വേതനത്തില്‍ നിന്നും 24-ല്‍ കവിയാത്ത തുല്യമായ ഗഡുകളായി തിരിച്ചടയ്ക്കേതാണ്. പദ്ധതിയില്‍ പ്രവേശിച്ച തീയതി മുതല്‍ 10 വര്‍ഷം പൂര്‍ത്തിയായ ശേഷം ഇതിൽ നിന്ന് ഭാഗികമായി തിരിച്ചടയ്ക്കോത്ത തുകകള്‍ പിൻവലിക്കാവുന്നതാണ്. ബാക്കി തുകയുടെ 50% ല്‍ കൂടാൻ  പാടില്ല. വരിക്കാരൻ ആയതിനുശേഷം 5 വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് സ്വയം പിൻമാറിയാല്‍ സര്‍ക്കാര്‍ വിഹിതം തിരികെ പിടിക്കുന്നതിനുള്ള അധികാരം കൈത്തറി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും വരിക്കാരന്‍റെ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുക അന്തിമമായി നല്‍കുന്നത് ചുവടെ പറയുന്ന അവസരങ്ങളിലാണ്:
  • വരിക്കാരൻ പദ്ധതിയില്‍ ചേര്‍ന്ന് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോൽ 
  • വരിക്കാരന് ശാരീരികമായോ, മാനസികമായോ ജോലി ചെയ്യുന്നതിനുള്ള കഴിവില്ലായ്മ, അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയോ വിടുതല്‍ ചെയ്യുകയോ ചെയ്യുമ്പോൾ 
  • വരിക്കാരന്‍റെ മരണം സംഭവിച്ചാല്‍ 
നാമനിര്‍ദ്ദേശം നകിയിട്ടുള്ളതനുസരിച്ച് തുക നല്‍കുന്നതായിരിക്കും താല്‍ക്കാലിക മുൻകൂറുകള്‍ വരിക്കാരന്‍റെ വേതന ത്തില്‍ നിന്നും 24-ല്‍ കവിയാത്ത തുല്യമായ ഗഡുകളായി തിരിച്ചടയ്ക്കേതാണ്. പദ്ധതിയില്‍ പ്രവേശിച്ച തീയതി മുതല്‍ 10 വര്‍ഷം പൂര്‍ത്തിയായ ശേഷം ഇതിൽ  നിന്ന് ഭാഗികമായി തിരിച്ചടയ്ക്കോത്ത തുകകള്‍ പിൻവലിക്കാവുന്നതാണ്. ബാക്കി തുകയുടെ 50% ല്‍ കൂടാൻ പാടില്ല. വരിക്കാരൻ ആയതിനുശേഷം 5 വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് സ്വയം പിൻമാറിയാല്‍ സര്‍ക്കാര്‍ വിഹിതം തിരികെ പിടിക്കുന്നതിനുള്ള അധികാരം കൈത്തറി ഡയറക്ടരിൽ നിക്ഷിപ്തമായിരിക്കും

For more detailed guidelines in pdf file, click below download button




#ctf
#contributory thrift fund

Comments

Popular posts from this blog

മാർക്കറ്റിംഗ് ഇൻസെന്റീവിനുള്ള അർഹത

Handloom Weavers Co-operative Societies | Govt Rebate Application