Posts

Showing posts from December, 2020

വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ

  വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ പത്തോ അധിലധികമോ ആള്‍ക്കാര്‍ ചേര്‍ന്ന് ഒരു സംഘം രൂപീകരിക്കുന്നത് ആലോചിക്കുന്നതിനായി പ്രഥമ യോഗം ചേരണം   ഈ പത്തു പേരും വിത്യസ്ത കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരിക്കണം. അതിലധികം വരുന്നവര്‍ ഒരു കുടുംബത്തില്‍ നിന്നാകുന്നതില്‍ വിരോധമില്ല.   ഒരു പത്തു പേര്‍ അടങ്ങിയ പ്രമോട്ടിംഗ് കമ്മിറ്റി തിരഞ്ഞെടുക്കണം   അതില്‍ ഒരാളെ ചീഫ് പ്രമോട്ടര്‍ ആയി തിരഞ്ഞെടുക്കണം   നിർദിഷ്‌ട സംഘത്തിന്റെ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും വേണ്ടിടത് ഒപ്പ് വെക്കുന്നതിലും ചീഫ് പ്രൊമോട്ടറെയും പ്രോമോറ്റിംഗ് കമ്മറ്റിയേയും ചുമതല പെടുത്തുന്നതായി മിനുട്സ് ചെയ്യണം യോഗത്തില്‍ മിനുട്സ് എഴുതണം. യോഗം നടക്കുന്ന സ്ഥലം, സമയം എന്നിവ മിനിട്സില്‍ ആദ്യമേ രേഖപ്പെടുത്തണം, യോഗത്തില്‍ പങ്കെടുത്തവര്‍ പേരെഴുതി ഒപ്പിടണം യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുക്കണം   ഷെയര്‍ പിരിക്കുന്നതിനുള്ള അനുമതിക്കും രജിസ്ട്രേഷന് വേണ്ടി രജിസ്ട്രാരോട് അപേക്ഷിക്കുന്നതിനും തീരുമാനം എടുക്കുക   അഡ്മിഷന്‍ ഫീസ്‌ 100 രൂപയും, ഷെയര്‍ തുക 500 ഉം ആയി നിശചിച്ചു കൊണ്ടുള്ള ഒരു തീരുമാനം ...